11:00am 13 November 2026
NEWS
കെ എസ് എഫ് ഇ ശാഖ മാറ്റാൻ ഗൂഢാലോചന; പ്രതിഷേധങ്ങളുമായി നാട്ടുകാർ
13/11/2026  10:19 AM IST
nila
കെ എസ് എഫ് ഇ ശാഖ മാറ്റാൻ ഗൂഢാലോചന; പ്രതിഷേധങ്ങളുമായി നാട്ടുകാർ

വെൺമണി.
കല്യാത്രയിൽ പ്രെ വർത്തിച്ചുവരുന്ന 
കെ എസ് എഫ് ഇ ശാഖ അവിടെ നിന്നും
മാറ്റാൻ ഗൂഢാലോചന നടക്കുന്നതായി നാട്ടുകാരുടെ പരാതി.
വെൺമണി കല്യാത്ര എൻ എസ് എസ്
കരയോഗം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ ശാഖ ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെ
സ്വാധീനത്തിൽ ഇവിടെ നിന്നും മാറ്റാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ               പ്രതിഷേധങ്ങളുമായി നാട്ടുകാർ
രംഗത്തു വന്നിരിക്കുന്നത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും കെഎസ്എഫ്ഇ ചെയർമാനായി കെ എസ് വാസുദേവശർമ്മ ആയിരുന്ന കാലത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നിവേദനത്തിന് തുടർന്നാണ് ഇവിടെ ശാഖ പ്രവർത്തനം ആരംഭിച്ചത്
 പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രെട്ടറി ആവുകയും ചെയ്തു. തുടർന്ന് കരയോഗം ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തു.ഇപ്പോൾ ചിലരുടെ
സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വഴങ്ങി മറ്റൊരു സ്ഥലത്ത് കൊണ്ടുപോകാൻ ശ്രെമിക്കുന്നതിനെതിരെ വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകുമെന്നും ശക്തമായ സമരപരിപാടിക്ക് നാട്ടുകാരുടെ ആക്ഷൻ കൗൺസിൽ രൂപീകരിക്കുമെന്നും മുൻഗ്രാമപഞ്ചായത്തഗ വും ഡിസിസി മെമ്പറും ആയ ശ്രീകുമാർകോയിപ്പുറം അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img